ഷാഹജന്‍പൂര്‍: പെണ്‍കുട്ടിയെ കൊണ്ടു ശരീരം തടവിച്ചിട്ടുണ്ടെന്നും രഹസ്യഭാഗങ്ങളില്‍ തൊടാന്‍ നിര്‍ബ്ബന്ധിച്ചതായും നിയമവിദ്യാത്ഥിനി നടത്തിയ പീഡനാരോപണങ്ങളില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ ഏറ്റുപറഞ്ഞു. നാണക്കേടു കൊണ്ടു കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നില്ലെന്നും ഇപ്പോള്‍ ചെയ്തുപോയ കാര്യങ്ങളില്‍ കുറ്റബോധം തോന്നുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസമായിരുന്നു ഷാജഹാന്‍പൂരിലെ നിയമവിദ്യാര്‍ത്ഥിനി സ്വാമി ചിന്മയാനന്ദിനെതിരേ ബലാത്സംഗ പരാതിയുമായി എത്തിയത്. ചിന്മയാനന്ദിനെ മസാജ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വിട്ട ശേഷമായിരുന്നു ആരോപണം ഉന്നയിച്ചത്. ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ കുളിമുറിയില്‍ നിന്നും പകര്‍ത്തിയ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണി മുഴക്കി ഒരു വര്‍ഷത്തോളം ചിന്മയാനന്ദ് പീഡിപ്പിച്ചെന്നയാരുന്നു യുവതിയുടെ ആരോപണം.
പെണ്‍കുട്ടിയുടെ ആരോപണത്തില്‍ സത്യമുണ്ടെന്നും താന്‍ പെണ്‍കുട്ടിയുമായി അശ്ളീല സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും ചിന്മയാനന്ദ് സമ്മതിച്ചതായി അന്വേഷണ സംഘം പറഞ്ഞു. മസാജ് ചെയ്യുമ്പോള്‍ അശ്ളീല കാര്യങ്ങള്‍ സംസാരിക്കുന്ന ചിന്മയാനന്ദ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ മസാജ് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. ചെയ്തില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പറയുന്നുണ്ട്. ആശ്രമത്തിലെ അധികമാരും പ്രവേശിക്കാത്ത മുറിയിലായിരുന്നു പീഡനം.
തന്നോടൊപ്പം ഒമ്പതു മാസം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട ചിന്മയാനന്ദ പെണ്‍കുട്ടിക്ക് പണവും ഹോസ്റ്റല്‍ മുറിയും വാഗ്ദാനം ചെയ്തു. ഓരോ സെമസ്റ്ററിനും 25,000 രൂപ വീതമാണ് വാഗ്ദാനം ചെയ്തത്. കുടുംബത്തെ ഒന്നാകെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ചിന്മയാനന്ദ പെണ്‍കുട്ടിയുമായി നടത്തിയ 230 ഫോണ്‍കോളുകളുടെ റെക്കോഡാണ് പോലീസിന്റെ കയ്യിലുള്ളത്. പെണ്‍കുട്ടി 43 ഭാഗങ്ങളായി നല്‍കിയ ഏഴോ എട്ടോ വീഡിയോകള്‍ ഫോറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.
എല്ലാം സത്യസന്ധവും ആധികാരികവുമാണെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും വ്യക്തമാക്കി. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നു വാങ്ങിയ ക്യാമറ ഉപയോഗിച്ചാണ് ചിന്മയാനന്ദിനെതിരെ പെണ്‍കുട്ടി തെളിവുകള്‍ ഉണ്ടാക്കിയത്. ഓരോ ദൃശ്യത്തിനും 10 -12 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള വീഡിയോകളാണിത്.