ബീജിങ്: കൃത്രിമ സൂര്യന്‍ എന്ന തങ്ങളുടെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കി ചൈന. കാലങ്ങള്‍ നീണ്ട പരീക്ഷണതിനു ശേഷം, ചൈനയുടെ കൃത്രിമ സൂര്യന്‍ 17 മിനിറ്റ് നിര്‍ത്താതെ ജ്വലിച്ചു. യഥാര്‍ത്ഥ സൂര്യന്റെ അഞ്ചിരട്ടി പ്രകാശം പുറപ്പെടുവിച്ചു കൊണ്ട് 70 മില്യണ്‍ ഡിഗ്രി സെല്‍ഷ്യസിലാണ് കൃത്രിമ സൂര്യന്‍ കത്തിയെരിഞ്ഞു നിന്നത്. എക്‌സ്പിരിമെന്റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍ കണ്ടക്റ്റിംഗ് ടോക്കാമാക്ക് (ഈസ്റ്റ്) എന്ന ആണവ റിയാക്ടര്‍ യഥാര്‍ത്ഥ സൂര്യന്റെ പ്രവര്‍ത്തന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക.
സൂര്യനില്‍ നടക്കുന്നതു പോലെ ന്യൂക്ലിയര്‍ ഫ്യൂഷനെന്ന ആണവ പ്രക്രിയയാണ് ടോക്കാമാക്കിന്റേയും പ്രവര്‍ത്തന തത്വം. ഹൈഡ്രജന്‍, ഡ്യൂട്ടിരിയം എന്നീ വാതകങ്ങളാണ് ഇന്ധനമായി ഉപയോഗിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സ് അടക്കം നിരവധി രാഷ്ട്രങ്ങള്‍ കൃത്രിമ സൂര്യനെ നിര്‍മ്മിക്കാന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും ചൈനയുടെ പദ്ധതിയാണ് ഈ മേഖലയില്‍ ബഹുദൂരം മുന്നേറിയത്.
‘കൃത്രിമ സൂര്യന്‍’ എന്ന ബൃഹദ് പദ്ധതിക്ക് വേണ്ടി ചൈന 700 ബില്യണ്‍ യു.എസ് ഡോളറെന്ന ഭീമമായ സംഖ്യ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു. 2022 ജൂണ്‍ മാസം വരെ ഇതിന്റെ പരീക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുമെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് വ്യക്തമാക്കുന്നു.