25.7 C
Kottayam
Tuesday, October 22, 2024

ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിൾ കൊടി മുറിക്കുന്നത് യൂട്യൂബിൽ; പ്രമുഖ യുട്യൂബർ ഇർഫാൻ പുതിയ വിവാദത്തിൽ

Must read

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബർ ഇർഫാൻ പുതിയ വിവാദത്തിൽ. ഇർഫാൻ മകളുടെ പൊക്കിൾകൊടി മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദം ആയത്. ഇർഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തന്‍റെ യൂട്യൂബ് ചാനലിൽ 45 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തമിഴ്നാട്ടുകാരനായ ഇർഫാനാണ് മകളുടെ ജനനത്തിന്‍റെ വീഡിയോ പുറത്തുവിട്ടത്. 

ജൂലൈയിൽ പ്രസവത്തിനായി ഇർഫാൻറെ ഭാര്യ വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങൾ 16 മിനിട്ടുള്ള വീഡിയോയിൽ ഉണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത വിഡിയോയിൽ ഇർഫാൻ കുഞ്ഞിന്റെ പൊക്കിൾ കൊടി മുറിക്കുന്നതും കാണാം. ഡോക്ടർമാരുടെ അനുവാദത്തോടെയാണ് ഇർഫാൻ പൊക്കിൾ കൊടി മുറിക്കുന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരങ്ങൾ തേടി.

സംഭവത്തിൽ ആശുപത്രിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന ഡോക്ടർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ ആന്‍റ് റൂറൽ ഹെൽത്ത് സർവ്വീസ് ഡയറക്ടർ ഡോ. ജെ രാജമൂർത്തി പറഞ്ഞു. ഇർഫാനും ആരോഗ്യവകുപ്പ് നോട്ടീസ് അയക്കും. ഗർഭസ്ഥ ശിശുവിന്‍റെ ലിംഗനിർണയം നടത്തി യൂട്യൂബിലൂടെ പരസ്യമാക്കിയതിൽ ഇർഫാൻ നേരത്തെ വിവാദത്തിലായിരുന്നു. അന്ന് മാപ്പപേക്ഷ നടത്തിയും വീഡിയോ നീക്കിയും തടിയൂരിയെങ്കിലും ഇക്കുറി നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതമെടുത്തു; മണിക്കൂറുകൾക്കുള്ളിൽ വിഷം കൊടുത്തു കൊന്ന് യുവതി

ലക്‌നൗ: ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതമെടുത്ത് മണിക്കൂറുകൾക്ക് ശേഷം വിഷം കൊടുത്ത് കൊന്ന് യുവതി. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. ഇസ്മായിൽപൂർ ഗ്രാമത്തിൽ നിന്നുള്ള ശൈലേഷ് കുമാറിനെ (32) യാണ് ഭാര്യ സവിത കൊലപ്പെടുത്തിയത്....

എഡിഎം നവീൻ ബാബുവിന്റെ മരണം: കളക്ടറുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയെടുത്തു. രാത്രി ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു കളക്ടർ അരുൺ കെ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സാക്ഷി മൊഴിയിൽ താൻ...

ഇന്ന് തീവ്ര ന്യൂനമർദ്ദം, നാളെ ചുഴലിക്കാറ്റും;മഴ മുന്നിയിപ്പ്

തിരുവനന്തപുരം: മധ്യ കിഴക്കൻ  ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം  രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായും 23 ന് ചുഴലിക്കാറ്റായും (Cyclonic storm) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര...

കെഎസ്ആർടിസി ബസിലെ സ്വർണക്കവർച്ച; 3 പ്രതികൾ പിടിയിൽ

മലപ്പുറം: മലപ്പുറം എടപ്പാൾ കെഎസ്ആര്‍ടിസി ബസിലെ സ്വര്‍ണ്ണ കവര്‍ച്ചയിൽ 3 പ്രതികൾ പിടിയിൽ.   പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിലെ ജ്വല്ലറി ജീവനക്കാരനായ ജിബിന്‍റെ ബാഗിൽ...

കറണ്ട് പോയപ്പോള്‍ ഫ്യൂസ് നോക്കാൻ എത്തിയ വീട്ടമ്മയെ മോഷ്ടാവ് തലക്കടിച്ചു; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലം കുന്നിക്കോട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയാണ് അക്രമണത്തിന് ഇരയായത്. അനിതയുടെ നിലവിളി കേട്ട് ഭർത്താവ് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു....

Popular this week