ഇടുക്കിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വയസുകാരി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ചിന്നക്കനാലില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വയസ്സുകാരി മരിച്ചു. രാജേശരന്‍-നിത്യ ദമ്പതികളുടെ മകള്‍ മഞ്ജുശ്രീയാണ് മരിച്ചത്. ജെസിബി ഉപയോഗിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ചിന്നക്കനാല്‍ വില്ലേജില്‍ ചാന്‍സലര്‍ റിസോര്‍ട്ടിനു പിന്നില്‍ ഏലത്തോട്ടത്തിലാണു സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു. ഇതോടെ കനത്തമഴയില്‍ സംസ്ഥാനത്ത് മരണസംഖ്യ നാലായി ഉയര്‍ന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കിയില്‍ മൂന്നിടത്തും കണ്ണൂരില്‍ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുള്‍പൊട്ടി. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. മുക്കം, മാവൂര്‍, നിലമ്പൂര്‍, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി.മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.