CrimeKeralaNews

അജ്ഞാത കാമുകൻ ‘അനന്തു’, ഉത്തരം കിട്ടാതെ ചോദ്യമായി രണ്ടു യുവതികളുടെ മരണം, കരിയിലക്കൂനയിൽ പിഞ്ചു കുഞ്ഞിനെ കൊന്നു തള്ളിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവുകൾ

കൊല്ലം:ജ​നു​വ​രി അ​ഞ്ചി​ന് ക​ല്ലു​വാ​തു​ക്ക​ല്‍ ഊ​ഴാ​യ്ക്കോ​ട് ക​രി​യി​ല​കൊ​ണ്ട് മൂ​ടി​യ നി​ല​യി​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ ക​ണ്ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മാ​താ​വ് രേ​ഷ്മ​യെ അ​റ​സ്​​റ്റ്​ ചെ​യ്തെ​ങ്കി​ലും സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത വ​ര്‍​ധി​ക്കു​ന്നു. ഫേ​സ്​​ബു​ക്ക്​ വ​ഴി പ​രി​ച​യ​പ്പെ​ട്ട​താ​യി പ​റ​യ​പ്പെ​ടു​ന്ന രേ​ഷ്മ​യു​ടെ അ​ജ്ഞാ​ത​ കാ​മു​ക​നെ​ക്കു​റി​ച്ച്‌ മ​രി​ച്ച യു​വ​തി​ക​ള്‍​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നോ എ​ന്ന് സം​ശ​യ​വും ഉ​യ​രു​ന്നുണ്ട്​. അ​ന്വേ​ഷ​ണ ഘ​ട്ട​ങ്ങ​ളി​ല്‍ ക്രി​മി​ന​ല്‍ ബു​ദ്ധി​യോ​ടെ​യാ​ണ് രേ​ഷ്മ പെ​രു​മാ​റി​യ​തെ​ന്നും​ പൊ​ലീ​സ് പ​റ​യു​ന്നു.

രേ​ഷ്മ​ക്ക് ഉ​ള്ള​താ​യി പ​റ​യു​ന്ന ഫേ​സ്ബു​ക്ക്​ കാ​മു​ക​ൻ്റെ പേര് അനന്തു എന്നാണെന്ന് പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയാണോയെന്ന് സംശയമുണ്ട് ഫേക്ക് ഐ.ഡി ആണോയെന്ന് കണ്ടെത്താൻ പോലീസ് ഫേസ് ബുക്കിൻ്റെ സഹായം തേടിയിട്ടുണ്ട്.

രേ​ഷ്മ സ്മാ​ര്‍​ട്ട്‌ ഫോ​ണ്‍ നി​ര​ന്ത​രം ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നു. തുട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് വി​ഷ്ണു ഫോ​ണും സിം​കാ​ര്‍​ഡും ന​ശി​പ്പി​ച്ചി​രു​ന്നു.അ​തി​നു​ശേ​ഷം മാ​താ​പി​താ​ക്ക​ളു​ടെ ഫോ​ണാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഇ​വ സ്മാ​ര്‍​ട്ട്‌ ഫോ​ണു​ക​ള​ല്ലാ​ത്ത​തി​നാ​ല്‍ കാ​മു​ക​നു​മാ​യി ബ​ന്ധം ഉ​ണ്ടാ​കാന്‍ ഇ​ട​യി​ല്ലെ​ന്ന്​ ക​രു​തു​ന്നു. മൊ​ബൈ​ല്‍ ചാ​റ്റ് ചെ​യ്ത സ​മ​യ​ത്ത് ഒ​രു​ദി​വ​സം പ​ര​വൂ​രി​ല്‍ എ​ത്താ​ന്‍ കാ​മു​ക​ന്‍ പ​റ​ഞ്ഞെന്നും അ​വി​ടെ എ​ത്തി​യെ​ങ്കി​ലും അ​യാ​ള്‍ വ​ന്നി​ല്ലെ​ന്നും രേ​ഷ്മ പൊ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​.

കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നും പൊ​ലീ​സ് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. കേ​സി​ല്‍ രേ​ഷ്മ​യു​ടെ ഭ​ര്‍​ത്താ​വി​നും ബ​ന്ധു​ക്ക​ള്‍​ക്കും പ​ങ്കു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കു​റ്റം രേ​ഷ്മ ഏ​റ്റെ​ടു​ത്ത​താ​ണോ എ​ന്ന സം​ശ​യം പൊ​ലീ​സി​നു​ണ്ട്. ഒ​രു വീ​ട്ടി​ല്‍ ഒ​രു​മി​ച്ച്‌ ക​ഴി​ഞ്ഞ ഭ​ര്‍​ത്താ​വോ ബ​ന്ധു​ക്ക​ളോ പ്ര​സ​വ​വി​വ​രം അ​റി​ഞ്ഞി​ല്ല എ​ന്ന മൊ​ഴി​യും പൊ​ലീ​സ് ത​ള്ളി.

പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി​യ ആ​ണ്‍​കു​ഞ്ഞി​ന് മൂ​ന്ന​ര​കി​ലോ ഭാ​രം ഉ​ണ്ടാ​യി​രു​ന്നു. പൂ​ര്‍​ണ​ഗ​ര്‍​ഭം ഒ​ളി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ മെ​ഡി​ക്ക​ല്‍ വി​ദ​ഗ്​​ധ​ര്‍ പ​റ​യു​മ്പോൾ വീ​ട്ടി​ല്‍ ഉ​ള്ള​വ​രെ​യും രേ​ഷ്മ​യെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പൊ​ലീ​സ്.

പൊ​ലീ​സ് ചോ​ദ്യം​ചെ​യ്യാ​നാ​യി നോ​ട്ടീ​സ് ന​ല്‍​കി​യ യു​വ​തി​ക​ളെ ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തോ​ടെ കാര്യങ്ങള്‍ സ​ങ്കീ​ര്‍​ണ​മാ​യിട്ടുണ്ട്​. മ​രി​ച്ച യു​വ​തി​ക​ള്‍​ക്ക് സം​ഭ​വ​ത്തി​ല്‍ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നോ എ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ശി​ശു​വി​നെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​െന്‍റ ഉ​ട​മ​സ്ഥ​െന്‍റ മ​ക​ള്‍ രേ​ഷ്മ​യെ​യാ​ണ് (21) ര​ണ്ടു​ദി​വ​സം മു​മ്പ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. ഡി.​എ​ന്‍.​എ ടെ​സ്​​റ്റ്​ ഉ​ള്‍​പ്പെ​ടെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​അ​റ​സ്​​റ്റ്​.

ജ​നു​വ​രി അ​ഞ്ചി​ന് രാ​വി​ലെ ആ​റോ​ടെ പു​ര​യി​ട​ത്തി​ല്‍ ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച​വി​വ​രം രേ​ഷ്​​മ​യു​ടെ പി​താ​വാ​ണ് പൊ​ലീ​സി​നെ​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും അ​റി​യി​ച്ച​ത്. പാ​രി​പ്പ​ള്ളി പൊ​ലീ​സ് എ​ത്തി ദേ​ഹ​മാ​സ​ക​ലം ക​രി​യി​ല​യും പൊ​ടി​യും മൂ​ടി​യ നി​ല​യി​ല്‍ ക​​ണ്ടെ​ത്തി​യ ആ​ണ്‍​കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലെ ഐ.​സി.​യു യൂ​നി​റ്റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​തി​ക​ളെ​ക്കു​റി​ച്ച്‌ സൂ​ച​ന ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് രേ​ഷ്​​മ​യു​ടെ അ​ട​ക്കം ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ങ്ങ​നെ​യാ​ണ്​ രേ​ഷ്​​മ​യാ​ണ്​ കു​ഞ്ഞി​െന്‍റ അ​മ്മ​യെ​ന്ന്​ തെ​ളി​ഞ്ഞ​ത്. ഫേ​സ് ബു​ക്കി​ല്‍ പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നോ​ടൊ​പ്പം പോ​കാനാ​യി ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ചു എ​ന്നാ​ണ് രേ​ഷ്മ​യു​ടെ മൊ​ഴി. ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ക്രി​യേ​റ്റ് ചെ​യ്ത​ത് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച ആ​ര്യ​യും ഗ്രീ​ഷ്മ​യും ചേ​ര്‍​ന്നാ​യി​രു​െന്ന​ന്നാ​ണ് പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്ന​ത്. ഇ​ത് സ്ഥി​രീ​ക​രി​ക്കാനാ​യി പൊ​ലീ​സ് ശ്ര​മം തു​ട​ങ്ങി​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker