കൊല്ലം:ജനുവരി അഞ്ചിന് കല്ലുവാതുക്കല്‍ ഊഴായ്ക്കോട് കരിയിലകൊണ്ട് മൂടിയ നിലയില്‍ നവജാത ശിശുവിനെ കണ്ടത്തിയ സംഭവത്തില്‍ മാതാവ് രേഷ്മയെ അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തിലെ ദുരൂഹത വര്‍ധിക്കുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതായി പറയപ്പെടുന്ന രേഷ്മയുടെ അജ്ഞാത കാമുകനെക്കുറിച്ച് മരിച്ച യുവതികള്‍ക്ക് അറിവുണ്ടായിരുന്നോ എന്ന് സംശയവും ഉയരുന്നുണ്ട്. അന്വേഷണ ഘട്ടങ്ങളില്‍ ക്രിമിനല്‍ ബുദ്ധിയോടെയാണ് രേഷ്മ പെരുമാറിയതെന്നും പൊലീസ് പറയുന്നു.
രേഷ്മക്ക് ഉള്ളതായി പറയുന്ന ഫേസ്ബുക്ക് കാമുകൻ്റെ പേര് അനന്തു എന്നാണെന്ന് പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയാണോയെന്ന് സംശയമുണ്ട് ഫേക്ക് ഐ.ഡി ആണോയെന്ന് കണ്ടെത്താൻ പോലീസ് ഫേസ് ബുക്കിൻ്റെ സഹായം തേടിയിട്ടുണ്ട്.
രേഷ്മ സ്മാര്‍ട്ട് ഫോണ്‍ നിരന്തരം ഉപയോഗിക്കുമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വിഷ്ണു ഫോണും സിംകാര്‍ഡും നശിപ്പിച്ചിരുന്നു.അതിനുശേഷം മാതാപിതാക്കളുടെ ഫോണാണ് ഉപയോഗിച്ചത്. ഇവ സ്മാര്‍ട്ട് ഫോണുകളല്ലാത്തതിനാല് കാമുകനുമായി ബന്ധം ഉണ്ടാകാന്‍ ഇടയില്ലെന്ന് കരുതുന്നു. മൊബൈല്‍ ചാറ്റ് ചെയ്ത സമയത്ത് ഒരുദിവസം പരവൂരില്‍ എത്താന്‍ കാമുകന് പറഞ്ഞെന്നും അവിടെ എത്തിയെങ്കിലും അയാള്‍ വന്നില്ലെന്നും രേഷ്മ പൊലീസിന് മൊഴി നല്കി.
കൂടുതല്‍ ശാസ്ത്രീയ അന്വേഷണത്തിനും പൊലീസ് തയാറെടുക്കുകയാണ്. കേസില്‍ രേഷ്മയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കുറ്റം രേഷ്മ ഏറ്റെടുത്തതാണോ എന്ന സംശയം പൊലീസിനുണ്ട്. ഒരു വീട്ടില്‍ ഒരുമിച്ച് കഴിഞ്ഞ ഭര്‍ത്താവോ ബന്ധുക്കളോ പ്രസവവിവരം അറിഞ്ഞില്ല എന്ന മൊഴിയും പൊലീസ് തള്ളി.
പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിന് മൂന്നരകിലോ ഭാരം ഉണ്ടായിരുന്നു. പൂര്‍ണഗര്‍ഭം ഒളിപ്പിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുമ്പോൾ വീട്ടില്‍ ഉള്ളവരെയും രേഷ്മയെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്.
പൊലീസ് ചോദ്യംചെയ്യാനായി നോട്ടീസ് നല്കിയ യുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായിട്ടുണ്ട്. മരിച്ച യുവതികള്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ശിശുവിനെ കണ്ടെത്തിയ സ്ഥലത്തിെന്റ ഉടമസ്ഥെന്റ മകള്‍ രേഷ്മയെയാണ് (21) രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തത്. ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജനുവരി അഞ്ചിന് രാവിലെ ആറോടെ പുരയിടത്തില്‍ ശിശുവിനെ ഉപേക്ഷിച്ചവിവരം രേഷ്മയുടെ പിതാവാണ് പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചത്. പാരിപ്പള്ളി പൊലീസ് എത്തി ദേഹമാസകലം കരിയിലയും പൊടിയും മൂടിയ നിലയില്‍ കണ്ടെത്തിയ ആണ്‍കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എസ്.എ.ടി ആശുപത്രിയിലെ ഐ.സി.യു യൂനിറ്റില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തതിനെ തുടര്‍ന്ന് രേഷ്മയുടെ അടക്കം ഡി.എന്‍.എ പരിശോധന നടത്തി. അങ്ങനെയാണ് രേഷ്മയാണ് കുഞ്ഞിെന്റ അമ്മയെന്ന് തെളിഞ്ഞത്. ഫേസ് ബുക്കില്‍ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാനായി ശിശുവിനെ ഉപേക്ഷിച്ചു എന്നാണ് രേഷ്മയുടെ മൊഴി. ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തത് കഴിഞ്ഞദിവസം മരിച്ച ആര്യയും ഗ്രീഷ്മയും ചേര്ന്നായിരുെന്നന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സ്ഥിരീകരിക്കാനായി പൊലീസ് ശ്രമം തുടങ്ങി.