24.1 C
Kottayam
Monday, September 30, 2024

മുഖ്യമന്ത്രി പിണറായി വിജയൻ ചെറുപ്പം മുതലേ രാഷ്ട്രീയ ആക്രമണങ്ങളുടെ ആൾ:ആഞ്ഞടിച്ച്‌ ഗവർണർ

Must read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചെറുപ്പം മുതൽ രാഷ്ട്രീയ ആക്രമണങ്ങളുടെ ആളായിരുന്നുവെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. ‘അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതിയായ സഖാവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടു പോകാൻ പിണറായി ചെന്നിട്ടുള്ള കാര്യവും മനസ്സിലായി. അതേക്കുറിച്ച് കൂടുതൽ വിശദമാക്കുന്നില്ല. സ്റ്റേഷനിലെ ജനറൽ റജിസ്റ്ററിൽ അതെല്ലാം ഉണ്ട്. പരിശോധിച്ചാൽ മനസ്സിലാകും’ഗവർണർ പറഞ്ഞു.

താൻ ആരാണെന്ന് എനിക്ക് അറിയില്ലെന്നു മുഖ്യമന്ത്രി ഭീഷണി സ്വരത്തിൽ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയാണെന്ന് എനിക്കറിയാം. അതിനപ്പുറം അറിയാനുണ്ടെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ ചില ഗവേഷണമൊക്കെ നടത്തി. പലരോടും ചോദിച്ചറിഞ്ഞു. അപ്പോഴാണ് ചെറുപ്പം മുതൽ രാഷ്ട്രീയ ആക്രമണത്തിന്റെ ആളായിരുന്നെന്ന് മനസ്സിലായത് – ഗവർണർ വ്യക്തമാക്കി. ഗവർണർ പറഞ്ഞതിൽനിന്ന്:

സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കുന്ന സുപ്രീം കോടതി വിധി വരുന്നതിനു 3 ദിവസം മുൻപേ ഗവർണർ പകരം സംവിധാനത്തിനുള്ള തയാറെടുപ്പ് തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് അതുകൊണ്ട് അദ്ദേഹം അർഥമാക്കുന്നത്? സർക്കാർ ഇടപെടലുകൾ തുടർച്ചയായപ്പോൾ ചാൻസലർ സ്ഥാനത്ത് പകരം സംവിധാനം ഒരുക്കാൻ സർക്കാരിനോട് പറഞ്ഞതാണ്. ഞാൻ തുടരണമെങ്കിൽ അന്യായമായ ഒരു കാര്യത്തിനും കൂട്ടു നിൽക്കില്ലെന്നും അറിയിച്ചു, ഒടുവിൽ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി എഴുതി നൽകി. അവർക്ക് കള്ളം പറയുന്നതിൽ ഒരു മടിയുമില്ല.

അഡ്വക്കറ്റ് ജനറലിന്റെ സഹായത്തോടെ എന്നെ തെറ്റിദ്ധരിപ്പിച്ചാണ് കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനം അംഗീകരിപ്പിച്ചത്. സേർച്ച് കമ്മിറ്റി രൂപീകരിച്ച് അപേക്ഷയും ക്ഷണിച്ച ശേഷമാണ് സർക്കാർ സമ്മർദം ചെലുത്തിയത്. അതിനനുസരിച്ച് അഡ്വക്കറ്റ് ജനറലും നിയമോപദേശം നൽകി. അന്ന് അത് അംഗീകരിക്കാതിരുന്നെങ്കിൽ പിന്നീട് കൂടുതൽ പ്രശ്നങ്ങളിലേക്കു പോകുമായിരുന്നു. എന്റെ ബോധ്യം അതല്ലായിരുന്നെന്ന് രേഖകളിലുണ്ട്. 

ഭരിക്കുന്നവരുടെ ചെയ്തികൾക്കെതിരെ പ്രതിപക്ഷത്തുനിന്ന് ഉണ്ടാവേണ്ട പ്രതിരോധം ഉണ്ടായില്ലെങ്കിൽ അത് മറ്റു ഭാഗത്തുനിന്ന് ഉണ്ടാകും. ഞാൻ എന്റെ കടമയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് ഇടപെടുന്നത്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് 2 വർഷത്തെ സേവനം കൊണ്ടു പെൻഷൻ നേടുമ്പോഴും അങ്ങനെ പൊതുപണം കൈപ്പറ്റുന്ന 50 മുഴുവൻ സമയ പാർട്ടി പ്രവർത്തകരെ ഓരോ മന്ത്രിയും സൃഷ്ടിക്കുമ്പോഴും യോഗ്യതയില്ലാത്ത ബന്ധുക്കളെ നിയമിക്കുമ്പോഴും നോക്കിയിരിക്കാനാകില്ല. ഗവർണർക്ക് ഫയൽ എത്രനാൾ പിടിച്ചുവയ്ക്കാനാകും എന്ന കാര്യത്തിനായി നിയമോപദേശം തേടാൻ പൊതുഖജനാവിലെ 45 ലക്ഷം രൂപയാണ് ചെലവാക്കിയത്.

മന്ത്രി കെ.എൻ.ബാലഗോപാൽ എന്നെ വിമർശിച്ചതുകൊണ്ടല്ല അദ്ദേഹത്തിലുള്ള പ്രീതി പിൻവലിച്ചത്. ഇന്ത്യയുടെ അഖണ്ഡതയെയാണ് ചോദ്യം ചെയ്തത്. അത് അവഗണിക്കാനാകില്ല. മന്ത്രിമാരെ ജനങ്ങൾ തിരഞ്ഞെടുക്കുകയല്ല, മുഖ്യമന്ത്രിയുടെ ശുപാർശ അനുസരിച്ച് ഗവർണർ നിയമിക്കുകയാണ്. മുൻപ് സമാനമായ സാഹചര്യത്തിൽ പ്രസിഡന്റ് ഗ്യാനി സെയിൽ സിങ് പ്രീതി പിൻവലിച്ചപ്പോൾ ഒരു കേന്ദ്രമന്ത്രിക്ക് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

മാധ്യമങ്ങൾക്ക് അടക്കം ആർക്കും എന്നെ വിമർശിക്കാം. എന്നാൽ കൈരളി, മീഡിയ വൺ ചാനലുകളുടെ വിമർശന രീതി അതല്ല. സിപിഎം തന്നെയാണ് കൈരളി. ജമാ അത്തെ ഇസ്‌ലാമി തന്നെയാണ് മീഡിയ വൺ. രാജ്ഭവൻ ട്വീറ്റിലെ ഒരു വാക്ക് മാറ്റി മറ്റൊരു വാക്ക് നൽകി കൈരളി വാർത്ത നൽകി. തിരുത്താൻ പിആർഒ പറഞ്ഞിട്ടും തയാറായില്ല. അതുകൊണ്ടാണ് ആ ചാനലുകളോട് സംസാരിക്കില്ല എന്ന നിലപാട് എടുത്തത് – ഗവർണർ പറ‍ഞ്ഞു.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം വിളിച്ചാൽ വധശ്രമത്തിന് അറസ്റ്റ് ചെയ്യും. സുരക്ഷാ പരിശോധന കഴിഞ്ഞ് വിമാനത്തിൽ കയറുന്ന ആളുകളുടെ കയ്യിൽ ആയുധമുണ്ടാകില്ലല്ലോ? കറുത്ത ഷർട്ടുമിട്ട് മുഖ്യമന്ത്രിയുടെ പരിപാടിക്കു പോയാൽ അറസ്റ്റ് ചെയ്യും. എന്നാൽ, ഗവർണറെ ശാരീരികമായി തടയാൻ ശ്രമിച്ചാൽ നടപടിക്ക് രാജ്ഭവൻ പരാതി നൽകണമെന്നാണോ? എന്റെ കീഴിലുള്ള പൊലീസിന് ഞാൻ പരാതി കൊടുക്കണോ? പ്രസിഡന്റിനും ഗവർണർക്കും പ്രത്യേകമായുള്ള പരിരക്ഷയാണ് ലംഘിക്കപ്പെട്ടത്. കണ്ണൂരിൽ ചരിത്ര കോൺഗ്രസിലെ നാടകം എന്നെ പേടിപ്പിക്കാനായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week