KeralaNews

അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി ചുമതല കൈമാറുമോ? ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ അറിയാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ ചുമതല ഏതെങ്കിലും മന്ത്രിമാര്‍ക്കു കൈമാറുമോ എന്ന കാര്യം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അറിയാം. ഈയാഴ്ച അവസാനത്തോടെയാണു ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്കു പോകുന്നത്. സിപിഎം ജില്ലാ സമ്മേളനവേദിയില്‍ നിന്നു രാവിലെ 11നാണ് ഇന്നത്തെ മന്ത്രിസഭയിലും മുഖ്യമന്ത്രി ഓണ്‍ലൈനായാണ് അധ്യക്ഷത വഹിക്കുന്നത്.

നാളെ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന മുഖ്യമന്ത്രി ഔദ്യോഗിക ചര്‍ച്ചകളും നടത്തും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി അമേരിക്കയിലേക്കു ചികിത്സയ്ക്കായി പോയപ്പോള്‍ ഔദ്യോഗിക ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഇ- ഫയലിംഗ് സംവിധാനം വഴിയാണ് അത്യാവശ്യ ഫയലുകള്‍ നോക്കിയിരുന്നത്. അന്നു വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജനു ദുരിതാശ്വാസ ഫണ്ട് പിരിവിന്റെയും ഫണ്ട് സ്വീകരിക്കുന്നതിന്റെയും ചുമതല മാത്രമാണു കൈമാറിയിരുന്നത്.

ഇപ്പോള്‍ മന്ത്രിസഭായോഗം ഓണ്‍ലൈനായാണു ചേരുന്നതെന്നതിനാല്‍ അമേരിക്കയില്‍നിന്ന് ഓണ്‍ലൈന്‍ മന്ത്രിസഭായോഗം ചേരാനാണു സാധ്യതയേറെ. കോവിഡ് അവലോകന യോഗത്തില്‍ അടക്കം ഓണ്‍ലൈനായി പങ്കെടുത്തേക്കും. തുടര്‍ചികിത്സയുടെ ഭാഗമായി 15നാണ് പിണറായി വിജയന്‍ അമേരിക്കയിലേക്കു പോകുന്നത്. ഈ മാസം അവസാനം മടങ്ങിയെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button