ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി പ്രത്യേക സിബിഐ കോടതി നീട്ടി. ഈ മാസം 30 വരെയാണ് ചിദംബരത്തിന്റെ കസ്റ്റഡി നീട്ടിയത്. ചിദംബരത്തെ മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അഞ്ച് ദിവസത്തെ കസ്റ്റഡി കൂടി വേണമെന്നുമാണ് സിബിഐ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ നാല് ദിവസത്തെ കസ്റ്റഡിയില്‍ സിബിഐ എന്തു ചെയ്യുകയായിരുന്നെന്ന് കോടതി ആരാഞ്ഞു.
ചില കത്തുകളെക്കുറിച്ച് ചിദംബരത്തോട് ചോദിച്ചറിഞ്ഞെന്നായിരുന്നു സിബിഐയുടെ മറുപടി. എന്നാല്‍ ചിദംബരത്തെ ഇതുവരെ ഒരു രേഖപോലും കാണിച്ച് ചോദ്യം ചെയ്തിട്ടില്ലെന്ന് കപില്‍ സിബല്‍ വാദിച്ചു. കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായിട്ടുണ്ടെന്നും മറ്റ് പ്രതികളുടെ കൂടെയിരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് നാല് ദിവസത്തേക്ക് കൂടി കോടതി കസ്റ്റഡി നീട്ടുകയായിരുന്നു.
പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി; മറ്റുപ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News