കോട്ടയം: കൊവിഡ് 19 ഭീതിയും പക്ഷിപ്പനിയും മൂലം തകര്‍ന്നടിഞ്ഞ ഇറച്ചിക്കോഴി വിപണി വീണ്ടും സജീവമാകുന്നു. ശനിയാഴ്ച മുതല്‍ കോഴിക്കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് ഭീതിയോ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളോ ഒന്നും വകവെക്കാതെയാണ് കോഴിയിറച്ചി വ്യാപാരം പൊടിപൊടിക്കുന്നത്.
ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിന് മുന്നോടിയായി നാട്ടിന്‍പുറങ്ങളിലെ ഇറച്ചിക്കടകളില്‍ എല്ലാം ശനിയാഴ്ച വന്‍ തിരക്കായിരുന്നു. ഇതോടെയാണ് ശനിയാഴ്ച 65 രൂപ വിലയുണ്ടായിരുന്ന കോഴിക്ക് ഇന്ന് നൂറിലേക്ക് എത്തിയത്.
ലോക്ക് ഡൗണ്‍ ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്ന ജില്ലകളിലാണ് ഇറച്ചിക്കടകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നത്. ഇത് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും അധികൃതര്‍ ചെയ്തിട്ടില്ല. കടകളില്‍ കൂട്ടമായി എത്തുന്ന ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.