ന്യൂഡല്‍ഹി: രാജ്യത്തെ റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും വിതരണം ചെയ്യാന്‍ പദ്ധതി. രാജ്യത്തെ ദരിദ്രരായ മനൃഷ്യര്‍ക്ക് പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം ഉറപ്പാക്കണമെന്ന നീതി ആയോഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ ഇപ്പോള്‍ ന്യൂട്രീഷന്‍ ഉള്ള ഭക്ഷണം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. സാധാരണക്കാര്‍ക്ക് ന്യൂട്രീഷന്‍ നിറഞ്ഞ ഭക്ഷണം എളുപ്പത്തിലും കുറഞ്ഞ വിലക്കും ലഭ്യമാക്കാനാണ് റേഷന്‍ കടകളിലൂടെ ചിക്കനും മട്ടണും മത്സ്യവും മുട്ടയും വിതരണം ചെയ്യാന്‍ ആലോചിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News