ചേര്‍ത്തല: വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നിപ സംശയത്തെത്തുടര്‍ന്ന് വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കുറുംപ്പംകുളങ്ങര ചിന്നന്‍ കവലയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
നൂറ്റമ്പതിലേറെ വവ്വാലുകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി. നിപ പ്രതിരോധ വസ്ത്രങ്ങളണിഞ്ഞാണ് ഇവര്‍ പരിശോധനയ്ക്ക് എത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ പാലോട്, തിരുവല്ല, എന്നിവിടങ്ങളിലെ ലാബുകളിലാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.പരിശോധനാ ഫലം വന്ന ശേഷമാവും വവാലുകളെ മറവു ചെയ്യുക.