പെരിന്തല്‍മണ്ണ: ചന്ദനം കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കാമെന്ന പേരില്‍ അമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. താഴേക്കോട് പൂവത്താണി സ്വദേശി പൊതിയില്‍ തൊട്ടിപ്പറമ്പില്‍ അബ്ദുള്‍ റഫീഖ്(42) നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രയില്‍ നിന്നും മലേഷ്യയിലേക്ക് രക്തചന്ദനം കയറ്റുമതി ചെയ്ത് വന്‍ലാഭമുണ്ടാക്കുന്ന ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് അമ്പത് ലക്ഷം രൂപ തട്ടിയെടുത്തതായി പെരിന്തല്‍മണ്ണ സ്വദേശിയാണ് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത് ദാസിന് പരാതി നല്‍കിയത്.
തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ. പ്രേംജിത്ത്, എസ്ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി റഫീഖിനെ പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. മൂന്നുവര്‍ഷം മുന്‍പാണ് ഇത്തരമൊരു ബിസിനസ് ഉണ്ടെന്നും അതില്‍ പണം മുടക്കിയാല്‍ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് അബ്ദുള്‍ റഫീഖ് പരാതിക്കാരനെ പരിചയപ്പെടുന്നത്
തുടര്‍ന്ന് ആന്ധ്രയില്‍ പോയി അവിടെയുള്ള ചിലരെകാണിച്ച് ചന്ദന ബിസിനസ്സില്‍ പാര്‍ട്ണര്‍മാരാണെന്നും മറ്റും പറഞ്ഞ് പരിചയപ്പെടുത്തിയതായും ആന്ധ്രയിലെയും മലേഷ്യയിലേയും ഒരു എംഎല്‍എ ഉള്‍പ്പടെയുള്ള ഉന്നതരുടെ കൂടെ നിന്ന് എടുത്ത ഫോട്ടോകളും മറ്റും കാണിച്ച് വിശ്വസിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു.