ചന്ദ്രയാന്‍ 2,വിക്രം ലാന്‍ഡറിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇന്നവസാനിയ്ക്കും,ഓര്‍ബിറ്റര്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു
ന്യൂഡല്‍ഹി:വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടെങ്കിലും മുന്‍നിശ്ചയിച്ച പ്രകാരമുള്ള ചന്ദ്രയാനിലെ ഓര്‍ബിറ്റര്‍ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലെ എട്ട് പരീക്ഷണ ഉപകരണങ്ങള്‍ തൃപ്തികരമായി പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.
അതേ സമയം സോഫ്റ്റ് ലാന്‍ഡിംഗിനിടെ ചന്ദഓപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നാളെ അവസാനിക്കും. ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകല്‍. അതു കഴിഞ്ഞാല്‍ പിന്നെ പതിനാലു ദിവസങ്ങള്‍ രാത്രിയാണ്. ഇത് കണക്കാക്കി പകല്‍ സമയത്ത് തന്നെ വിക്രമിനെ ചന്ദ്രനിലെത്തിക്കാനാണ് ഇസ്രോ തീരുമാനിച്ചത്.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും വിധത്തിലാണ്‌ലാന്‍ഡറിനെ നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പതിനാലു ദിവസങ്ങള്‍ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടപ്പെടുന്ന ചന്ദ്രനില്‍ പ്രവര്‍ത്തിക്കാന്‍ വിക്രം ലാന്‍ഡറിനു സാധിക്കില്ല.അതുകൊണ്ടുതന്നെ ലാന്‍ഡറിനുവേണ്ടിയുള്ള കാത്തിരിപ്പ് ഈ പകല്‍ കഴിയുന്നതോടെ അസ്തമിയ്ക്കുകയും ചെയ്യും.