കൊച്ചി:ജോലിയിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ ജന്മദിനം കേക്ക് മുറിച്ച് സ്റ്റേഷനിൽ ഒരുമിച്ച് ആഘോഷിക്കുവാൻ തീരുമാനം
കൂടിവരുന്ന പൊലീസുകാരുടെ മാനസികസമ്മർദ്ദം ഒഴിവാക്കുവാൻ വേണ്ടി പൊലീസുകാരുടെ ജന്മദിനത്തിൽ കേക്ക് മുറിച്ച് ആഘോഷമാക്കുന്നത്തിന്റെ ഭാഗമായുള്ള പരിപാടി ഇന്ന് കേരളപിറവി ദിവസത്തിൽ കേക്ക് മുറിച്ച് എറണാകുളംഎറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജി നിർവഹിച്ചു. ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹിയും എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ആയ കെ പി ടോംസൺ കേരള പോലീസ് അസോസിയേഷൻ ഭാരവാഹികൾ സെൻട്രൽ പോലീസ് സ്റ്റേഷനിലെ പൊലീസുകാർ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ തന്നെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ ആയ സെൻട്രൽ പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി ഭാരത്താലും കുടുംബപ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്ന പൊലീസുകാർക്ക് മാനസിക സന്തോഷം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള പരിപാടി സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി തോംസണിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ത്. ജന്മദിനം ആഘോഷിക്കുന്ന പോലീസുകാരുടെ കുടുംബത്തെ കൂടി ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്. ആ സമയത്ത് അവരുടെ കുടുംബ പ്രശ്നങ്ങൾ നേരിട്ടു കേൾക്കും എന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജി അറിയിച്ചു. ഏകദേശം 200 പോലീസുകാർ സെൻട്രൽ പോലീസ് സ്റ്റേഷനിൽ പ്രവർത്തി എടുത്തു വരുന്നുണ്ട്
ജോലിയിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പുതിയ പരീക്ഷണം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News