കൊച്ചി: കൊച്ചി നഗരത്തിലെ നിശാപാര്‍ട്ടികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് നഗര സുരക്ഷയില്‍ സുപ്രധാന ചുമതല വഹിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളം സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇതിലാണ് സുപ്രധാന വെളിപ്പെടുത്തല്‍ ഉള്ളത്.
കൊച്ചി മരടിലുള്‍പ്പടെ ഈ ഉദ്യോഗസ്ഥന്‍ അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്തിലും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നെടുമ്പാശേരി വിമാനത്താവളം എറാണാകുളം റൂറലില്‍ നിന്ന് മാറ്റി കൊച്ചി സിറ്റി പോലീസിന്റെ അധികാര പരിധിയില്‍ കൊണ്ട് വരാന്‍ ഇതേ ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നതായും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണണ്ട്. ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തും നല്‍കിയിട്ടുണ്ട്.