Home-bannerKeralaNewsRECENT POSTSTop Stories

വിലക്കയറ്റം; സാവാള കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിലക്കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് സവാളയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇനിയൊരു ഉത്തരവുണ്ടാക്കുന്നത് വരെ സവാള കയറ്റുമതി ഉണ്ടാകില്ല. നടപടിയിലൂടെ സവാള വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.

കഴിഞ്ഞയാഴ്ച സവാളയുടെ വിലയില്‍ എണ്‍പത് ശതമാനം വര്‍ധനയാണ് ഉണ്ടായത്. മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും സവാള വില കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയെത്തി. വിലവര്‍ധന രൂക്ഷമായതോടെ കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുകയായിരുന്നു. കയറ്റുമതി നയത്തില്‍ ഭേദഗതി വരുത്തി വിദേശ കയറ്റുമതി ഡയറക്ടര്‍ ജനറല്‍ അലോക് വര്‍ധന്‍ ചതുര്‍വേദി വിജ്ഞാപനം പുറത്തിറക്കി. ഇനിയൊരു ഉത്തരവുണ്ടാക്കുന്നത് വരെ സവാള കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയതായി വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker