ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി സഹായം തേടുന്നതിനിടെ ഹരിദ്വാറില്‍ വച്ച് നടക്കുന്ന മഹാകുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്തവര്‍ഷം ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വെച്ചാണ് മഹാകുംഭമേള നടക്കുന്നത്. ഇതിനായി ധനമന്ത്രാലയമാണ് തുക അനുവദിച്ചത്.
<p>മഹാകുംഭമേളയില്‍ ഏകദേശം പതിനഞ്ച് കോടി ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുഭംമേള നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരച്ചു. ഏകദേശം ആയിരം കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.</p>
<p>റോഡുകള്‍, വൈദ്യുതി, ജലവിതരണം, മെഡിക്കല്‍ സൗകര്യങ്ങള്‍, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക. 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് കുംഭമേള.</p>