25.2 C
Kottayam
Sunday, May 19, 2024

രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കാൻ കേന്ദ്രത്തിന്റെ ആലോചന

Must read

ദില്ലി: അടുത്ത ഒരു വർഷക്കാലത്തിനുള്ളിൽ രാജ്യത്തെ ടോൾ പിരിവിന് ജി.പി.എസ് അടിസ്ഥാനമായ സംവിധാനമൊരുക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. രാജ്യത്തെ എല്ലാ ദേശീയപാതകളിൽ നിന്നും ടോൾ പ്ലാസകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചത്.

“ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ടോൾ ബൂത്തുകളും നീക്കുമെന്ന് ഞാൻ സഭയ്ക്ക് ഉറപ്പു നല്‍കുന്നു .ജി‌പി‌എസിനെ അടിസ്ഥാനമാക്കി ടോൾ പിരിവ് നടത്തുന്ന സംവിധാനം ഉടൻ നിലവിൽ വരും.” കേന്ദ്രമന്ത്രി പറഞ്ഞു.

അടുത്തിടെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ എല്ലാ ടോള്‍ ബൂത്തുകളിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. എല്ലാ വാഹനങ്ങളിലും ഫാസ്ടാഗും നിര്‍ബന്ധമാക്കിയിരുന്നു. 93 ശതമാനം വാഹനങ്ങളും ഇപ്പോള്‍ ഇതുവഴിയാണ് ടോള്‍ നല്‍കുന്നത്.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week