KeralaNewsRECENT POSTS
വടകരയില്‍ ആംബുലന്‍സും ബസും കൂട്ടിയിടിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
വടകര: കോഴിക്കോട് വടകരയില്‍ നടന്ന ആംബുലന്‍സും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ട്രാഫിക് സിഗ്‌നലിലാണ് അപകടമുണ്ടായതെന്നു ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നു. സിഗ്‌നലില്‍ മുന്നോട്ടെടുത്ത ബസില്‍ രോഗിയുമായി പാഞ്ഞെത്തിയ ആംബുലന്‍സ് ഇടിച്ച് നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ തെറ്റ് ആരുടെ ഭാഗത്താണെന്നു വ്യക്തമല്ല. സിഗ്‌നല്‍ ലഭിച്ച ശേഷമാണ് ബസ് മുന്നോട്ട് എടുത്തതെന്നും,ആംബുലന്‍സിനെ ബസ് ഡ്രൈവര്‍ പരിഗണിച്ചില്ലെന്നുമുള്ള വാദങ്ങളുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News