FeaturedKeralaNews

സണ്ണി ലിയോണിക്കെതിരെ കേസെടുത്തു,ഭര്‍ത്താവും മാനേജരും പ്രതികള്‍

കൊച്ചി വഞ്ചന കേസില്‍ നടി സണ്ണി ലിയോണിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സണ്ണി ലിയോണിയാണ് ഒന്നാം പ്രതി. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍. സണ്ണിയെ വീണ്ടും ചോദ്യം ചെയ്യും. അങ്കമാലിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാന്‍ എത്തിയില്ലെന്നാണ് കേസ്.

വഞ്ചനക്കേസില്‍ സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. നോട്ടിസ് നല്‍കാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തി വഞ്ചിച്ചെന്നും പരാതിയില്‍ പറയുന്നു.

കേരളത്തില്‍ അവധി ആഘോഷത്തിനെത്തിയ നടി സണ്ണി ലിയോണിയെ കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികള്‍ക്കും ഡേറ്റ് നല്‍കിയിരുന്നു. അതിനിടെയാണ് വിവാദങ്ങള്‍ ഉണ്ടായത്.

ബഹ്റൈനില്‍ നടത്താനിരുന്ന പരിപാടിക്കായി 19 ലക്ഷം നല്‍കിയിരുന്നെന്ന പരാതിക്കാരന്റെ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം. പരാതിക്കാരന്‍ ഷിയാസിന്റെ മൊഴി പെരുമ്പാവൂരില്‍നിന്നു എടുത്ത ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. അടുത്തയാഴ്ച ഇയാളില്‍നിന്ന് മൊഴിയെടുക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.

കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പണം വാങ്ങി വഞ്ചിച്ചതായി ഷിയാസ് ഡിജിപിക്കു നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയെ ചോദ്യം ചെയ്തിരുന്നു. കരാര്‍ പ്രകാരം നല്‍കാമെന്നേറ്റ തുക നല്‍കാതെ ഷോയില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാന്‍ ശ്രമിച്ചെന്നും വഞ്ചിച്ചെന്നും കാണിച്ച് സണ്ണി ലിയോണി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button