CrimeFeaturedHome-bannerKeralaNews

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു, പിന്തുടരുന്നു, മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു,പ്രതി സംവിധായകനെന്ന് സൂചന

കൊച്ചി: മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.

ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതതയില്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പൊലീസ് പുറത്തുവിടാത്തത്.

നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ ആരോപിച്ചിരുന്നു. മഞ്ജു വാര്യരുടെ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനൽ കുമാർ. വെരി സീരിയസ് എന്ന തലക്കെട്ടോട്കൂടി ആരംഭിക്കുന്ന ഫേസ്ബുക് പോസ്റ്റിലൂടെയാണ് മഞ്ജു വാര്യരുടെ ജീവിതം അപകടത്തിലാണെന്ന് സംവിധായകൻ പറയുന്നത്.

മഞ്ജു വാര്യർ ചിലരുടെ തടങ്കലിൽ ആണെന്നും അവരുടെ ജീവൻ രക്ഷിക്കണമെന്നും സനൽ കുമാർ ശശിധരൻ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. നടിക്കൊപ്പമുള്ള ചിലരുടെ പേരുകളും സനൽകുമാർ കുമാർ ശശിധരൻ തന്റെ പോസ്റ്റിലൂടെ ചൂണ്ടികാണിക്കുന്നു.

മഞ്ജു വാര്യരോ താൻ പേര് പറഞ്ഞിട്ടുള്ള ആരും ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വിഷയം ചൂണ്ടിക്കാണിച്ച് വുമൺ ഇൻ സിനിമ കളക്ടീവിലേയ്ക്ക് മെയിൽ അയച്ചിട്ടും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button