കോട്ടയം: കോട്ടയത്ത് ക്വാറന്റൈന് നിര്‍ദേശം ലംഘിച്ചയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ ജില്ലയില്‍ നിന്ന് കോട്ടയത്ത് എത്തിയ വടവാതൂര്‍ സ്വദേശിക്കെതിരെയാണ് സാംക്രമിക രോഗ നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തത്.
കണ്ണൂരില്‍ നിന്നു ഇയാള്‍ വീട്ടിലെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിജയപുരം മെഡിക്കല്‍ ഓഫീസര്‍ ഡോ. റെക്സണ്‍ പോളിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നേരില്‍ കണ്ട് 28 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രീത പി. ചാക്കോ, എം.സി. അഭിലാഷ്, പി. രാജിമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ക്വാറന്റൈന് നിരീക്ഷണത്തിനായി എത്തിയപ്പോള്‍ ഇയാള്‍ കണ്ണൂരിലേക്ക് മടങ്ങിയതായി വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.