കൊല്ലം: മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറിയ യൂട്യൂബർക്കെതിരെ കേസ്. ഹെലി കാമറ ഉപയോഗിച്ച് പ്രകോപിപ്പിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിനുമാണ് കിളിമാനൂർ സ്വദേശിനി അമല അനുവിനും സംഘത്തിനും എതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
പുനലൂർ ഡി.എഫ്.ഒ ഷാനവാസിന്റെ നിർദേശപ്രകാരം പത്തനാപുരം റേഞ്ച് ഓഫീസർ ദിലീപിന്റെ മേൽനോട്ടത്തിൽ അമ്പനാർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.അജയ് കുമാറാണ് കേസെടുത്തത്. ജാമ്യമില്ല വകുപ്പുകളാണ് യൂട്യൂബർക്കെതിരെ ചുമത്തിയിരിക്കുന്നത്.
എട്ട് മാസം മുമ്പാണ് അമല വീഡിയോ ചിത്രീകരിച്ചത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ യുവതിയെ കാട്ടാന ഓടിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വനംവകുപ്പ് കേസെടുത്തത്.