KeralaNews

പിച്ച ചട്ടിയിൽ കയ്യിട്ടു വാരൽ, സൗജന്യ റേഷനിൽ തൂക്കക്കുറവ് വരുത്തിയ 53 റേഷൻ കടകൾക്കെതിരെ കേസ്

തിരുവനന്തപുരം:സൗജന്യ റേഷനിൽ തൂക്കക്കുറവ്, 53 റേഷൻ കടകൾക്കെതിരെ കേസ്
സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുൾപ്പെടെ തൂക്കത്തിൽ കുറവ് വരുത്തി വില്പന നടത്തിയ റേഷൻ കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ചില റേഷൻ കടകളിൽ നിന്ന് നൽകിയ പത്ത് കിലോ അരിയിൽ ഒരു കിലോയും പതിനഞ്ച് കിലോ അരിയിൽ ഒന്നര കിലോയും വരെ കുറവുള്ളതായി കണ്ടെത്തി. ഇതിന് പുറമേ മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.

സംസ്ഥാനത്താകെ 53 റേഷൻ കടകൾക്കെതിരെയാണ് കേസെടുത്തത്. 12 റേഷൻ കടയുടമകളിൽ നിന്ന് 55,000 രൂപ പിഴ ഈടാക്കി.
ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിലും 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in ലും പരാതികൾ അറിയിക്കാമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button