ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്ജുന് നായകനായ ചിത്രം ‘പുഷ്പ’യുടെ നിര്‍മാണ കമ്പനിക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രമോഷന് ഷോ നടത്തിയതിനാണ് ഹൈദരാബാദ് പോലീസ് കേസെടുത്തത്.
മൈത്രി മൂവി മേക്കേഴ്സ് എന്ന സിനിമാ കമ്പനിക്കെതിരേയാണ് നടപടിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യൂസഫ്ഗുഡിലെ സ്പെഷല്‍ പോലീസ് ഫസ്റ്റ് ബറ്റാലിയന് ഗ്രൗണ്ടില്‍വച്ച് 15,000 പേരെ പ്രവേശിപ്പിച്ച് പുഷ്പയുടെ പ്രമോഷന് ഷോ നടന്നത്.
പരിപാടില്‍ വന്‍ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടതെന്ന് ജൂബിലി ഹില്‍സ് എസ്ഐ എസ്. രാജശേഖര്‍ റെഡ്ഡി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 341, 336, 290 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.