KeralaNews

ടാങ്കിൽ വെള്ളം നോക്കാൻ പോകവേ കാൽ തെന്നി: ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് കെയർടേക്കർക്ക് ദാരുണാന്ത്യം

കൊച്ചി: കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് കെയർടേക്കർ മരിച്ചു. വാഴക്കാല സ്വദേശി ദീപ ജയകുമാർ (47) ആണ് മരിച്ചത്. എറണാകുളം വാഴക്കാലയിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുമാണ് ദീപ വീണത്.

ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനിടെ ദീപ കാൽ വഴുതി വീഴുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button