മലപ്പുറം: നൂതന കാര്‍ വാഷ് സര്‍വീസ് സൗകര്യവുമായി കാര്‍ കഴുകാന്‍ ഇനി കുടുംബശ്രീ സംഘം വീട്ടിലെത്തും. പദ്ധതിക്ക് മലപ്പുറം ജില്ല തുടക്കമിട്ടു. കാര്‍ എവിടെയാണെങ്കിലും അവിടെയെത്തി കഴുകുന്ന മൊബൈല്‍ വാഷ് സര്‍വീസാണ് മലപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടക്കമിട്ടിരിക്കുകയാണ്. തുടക്കത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തനം.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ജലനഷ്ടം കുറവാണെന്ന പ്രത്യേകതയും ഈ സംവിധാനത്തിനുണ്ട്. പൊന്‍മുണ്ടം കുടുംബശ്രീയിലെ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി.
പത്തര ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. വൈകാതെ നിശ്ചിത ദിവസങ്ങളില്‍ തെരഞ്ഞെടുത്ത നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ഒമ്പതര ലക്ഷം വായ്പയും ഒരു ലക്ഷം ഗുണഭോക്തൃ വിഹിതവുമാണ്. വായ്പക്ക് കുടുംബശ്രീ പലിശ സബ്സിഡി അനുവദിക്കും. മൂന്നര ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ വാഹനം രൂപമാറ്റം വരുത്തിയാണ് വാഷിംഗിനാവശ്യമായ യന്ത്ര സാമഗ്രികള്‍ ഘടിപ്പിച്ചത്.