Home-bannerKeralaNewsRECENT POSTS
ആലപ്പുഴയില്‍ പെട്രോള്‍ പമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
ആലപ്പുഴ: ആലപ്പുഴയില്‍ ഹരിപ്പാട് ദേശീയപാതയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കരുവാറ്റ പവര്‍ഹൗസിന് പടിഞ്ഞാറ് വശത്തെ പെട്രോള്‍ പമ്പിനടുത്തായിരുന്നു അപകടം. ശൂരനാട് നടുവിലേമുറി മന്‍സൂര്‍ മന്‍സില്‍ മന്‍സൂറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തി നശിച്ചത്.
പെട്രോള്‍ പമ്പിലേക്ക് തീപടരുന്നതിന് മുമ്പ് തീ അണയ്ക്കാനായത് വലിയ അപകടം ഒഴിവാക്കി. ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുന്‍ വശത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ എല്ലാവരെയും പുറത്തിറക്കാന്‍ കഴിഞ്ഞതിനാലാണ് അപകടം ഒഴിവായത്. ഹരിപ്പാട് നിന്നും കായംകുളത്ത് നിന്നും അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News