Home-bannerKeralaNewsRECENT POSTSTop Stories
കൊച്ചിയിൽ കാൽനടയാത്രക്കാരനെ ഇടിച്ച യാത്രക്കാരനുമായി കാറിന്റെ യാത്ര അര കിലോമീറ്റർ, വഴിയിലുപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ കാർ യാത്രക്കാർ[വീഡിയോ കാണാം]
കൊച്ചി: നഗരമധ്യത്തിൽ അപകടത്തിൽ പെട്ട കാൽ നടയാത്രിനോട് കാർ യാത്രക്കാരുടെ ക്രൂരത.അപകടത്തിൽ പെട്ട യുവാവിനെ കാറിന്റെ ബോണറ്റിലിട്ട് വാഹനമോടിച്ചു.400 മീറ്ററോളം യുവാവുമായി മുന്നോട്ടു പോയ ടാക്സി കാർ യുവാവിനെ റോഡിലുപേക്ഷിച്ച് കടന്നു. ബുധനാഴ്ച വൈകിട്ട് കൊച്ചി മരോട്ടിച്ചോട്ടിലാണ് സംഭവം.അപകടത്തിൽ പെട്ട ഇരുകാലുകൾക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.വാഹനം കണ്ടെത്താൻ എളമക്കര പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News