KeralaNewsRECENT POSTS
കായംകുളത്ത് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാറിന് തീപിടിച്ചു
കായംകുളം: സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കായംകുളം ദേശീയപാതയില്‍ എം.എസ്.എം കോളേജിന് സമീപമായിരുന്നു ഇന്നലെ രാവിലെ പത്തോടെയായിരിന്നു സംഭവം. മുട്ടക്കല്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തി നശിച്ചത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ എന്‍ജിന്‍ ഭാഗത്ത് നിന്നും പുക ഉയരുകയും തുടര്‍ന്ന് ആളി കത്തുകയുമായിരുന്നു. ഉടനെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News