EntertainmentNationalNews

‘ആരാധികമാരെ വേദനിപ്പിക്കാൻ വയ്യ’; ഉടനൊന്നും വിവാഹം കഴിക്കില്ലെന്ന് പ്രഭാസ്

ഹൈദരാബാദ്‌:തെന്നിന്ത്യൻ താരം പ്രഭാസിന്റെ വിവാഹം എന്നത് ഏറെ നാളുകളായി ആരാധകർക്കിടയിൽ ചർച്ചാ വിഷയമാണ്. നടന്റെ പ്രണയങ്ങളെക്കുറിച്ച് നിരവധി ഗോസിപ്പുകളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ആരാധികമാരെ വേദനിപ്പിക്കാൻ വയ്യ. അതിനാൽ ഉടൻ ഒന്നും വിവാഹം കഴിക്കില്ല’ എന്നാണ് പ്രഭാസ് പറഞ്ഞത്. പുതിയ ചിത്രമായ കല്‍ക്കി 2898 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് നടന്റെ പ്രതികരണം.

കല്‍ക്കി 2898 ഈ വർഷം ജൂൺ 27-നാണ് തിയേറ്ററുകളിൽ എത്തുക. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ്. ദീപിക പദുകോണാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്.

അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്. ജോർജ്ജ് സ്റ്റോജിൽ കോവിച്ച് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button