EntertainmentNews

മുഖം ആണിനെ പോലെയായി, മിസ് യൂണിവേഴ്‌സ് എന്ന് വിശ്വസിക്കാന്‍ വയ്യ; സുസ്മിതയ്ക്ക് അപൂര്‍വ്വ രോഗം?

മുംബൈ;ബോളിവുഡിലെ ഐക്കോണികഗ് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് സുസ്മിത സിനിമയിലെത്തുന്നത്. തന്റെ അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്താന്‍ സുസ്മിതയ്ക്ക് സാധിച്ചിട്ടുണ്ട്. താര കുടുംബത്തില്‍ നിന്നുമല്ല സുസ്മിത സിനിമയിലെത്തുന്നത്. എങ്കിലും വെല്ലുവിളികളെ അതിജീവിച്ച് മുന്‍നിര നായികയാകാന്‍ സുസ്മിതയ്ക്ക് സാധിച്ചു.

സുസ്മിതയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചയുമെല്ലാം വാര്‍ത്തയായി മാറി. വിവാഹം കഴിക്കാതെ തുടരുന്ന സുസ്മിത പെണ്‍കുട്ടികളെ ദത്തെടുത്തും പ്രചോദനായി മാറിയിട്ടുണ്ട്. അതേസമയം ഈയ്യടുത്താണ് സുസ്മിതയ്ക്ക് ഹൃദയാഘാതമുണ്ടാകുന്നത്. 2023 ഫെബ്രുവരി 27 നായിരുന്നു സംഭവം.

ഹൃദയാഘാതത്തെ അതിജീവിച്ചുവെങ്കിലും മറ്റൊരു ആരോഗ്യ പ്രശ്‌നം നേരിടുകയാണ് സുസ്മിത ഇപ്പോഴെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ക്യാറ്റ് വുമണ്‍ പോസിലാണ് ചിത്രത്തില്‍ സുസ്മിതയെത്തുന്നത്. ഇത് വൈറലായി മാറിയതോടെ സോഷ്യല്‍ മീഡിയയാണ് സുസ്മിതയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നത്.

സുസ്മിതയുടെ മുഖത്തിന് എന്തോ പ്രശ്‌നമുണ്ടെന്നും താരം എഡിസണ്‍ രോഗ ബാധിതയായെന്നുമാണ് സോഷ്യല്‍ മീഡിയ സംശയിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചെത്തിയിരിക്കുന്നത്. സുസ്മിതയ്ക്ക് എഡിസണ്‍ രോഗമാണ്. താന്‍ സ്റ്റിറോയ്ഡ്‌സ് എടുക്കുന്നതായി സുസ്മിത തന്നെ പറഞ്ഞിട്ടുണ്ടെന്നുമാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗത്തിന്റെ പാര്‍ശ്വഫലമാണ് സുസ്മിതയുടെ മുഖത്ത് വന്ന മാറ്റത്തിന്റെ കാരണമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

അതേസമയം സുസ്മിതയ്ക്ക് എഡിസണ്‍ രോഗമല്ലെന്നും മറിച്ച് താരം പ്ലാസ്റ്റിക് സര്‍ജറി നടത്തി പാളിപ്പോയതാണെന്നുമാണ് ചിലര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി മാറിയിരിക്കുകയാണ്. അതേസമയം 2014 ലാണ് തനിക്ക് എഡിസണ്‍ രോഗമാെന്നാണ് സുസ്മിത തുറന്നു പറയുന്നത്. തന്റെ ജീവിതത്തേയും കാഴ്ചപ്പാടിനേയും മാറ്റി മറിച്ചതാണ് രോഗാവസ്ഥയെന്നാണ് അന്ന് സുസ്മിത പറഞ്ഞത്. സ്റ്റിറോയ്ഡ്‌സ് എടുക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മുമ്പ് സുസ്മിത സംസാരിച്ചിരുന്നു.

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെ വന്നിരിക്കുകയാണ് സുസ്മിത സെന്‍. ആര്യ എന്ന വെബ് സീരീസിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. രണ്ടാം വരവിലും കയ്യടി നേടാന്‍ സുസ്മിതയ്ക്ക് സാധിച്ചു. താരത്തിന്റെ സീരീസ് വന്‍ വിജയമാവുകയും തുടര്‍ സീസണുകള്‍ വരികയും ചെയ്തിരുന്നു. ബിഗ് സ്‌ക്രീനിലേക്കുള്ള സുസ്മിതയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2010 ല്‍ പുറത്തിറങ്ങിയ നോ പ്രോബ്ലം ആണ് സുസ്മിത ഒടുവില്‍ അഭിനയിച്ച സിനിമ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker