വാക്സീൻ വിതരണം തുടങ്ങി ആഴ്ചകൾ പിന്നിടുമ്പോഴും വാക്സീന് മുൻപും ശേഷവുമുള്ള മദ്യപാനത്തെക്കുറിച്ച് മാർഗനിർദേശങ്ങൾ ഒന്നുംതന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറത്തിറക്കിയിട്ടില്ല. വാക്സീൻ എടുത്തതിന് ശേഷവും മുമ്പുമുള്ള മദ്യപാനം ശരീരത്തെ എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് മദ്യപാനികൾ.
റഷ്യയിൽ സ്പുട്നിക് 5 വാക്സീൻ വികസിപ്പിച്ച ഗമേലയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ആദ്യ നിർദ്ദേശം പുറത്തിറക്കിയത്. വാക്സീൻ സ്വീകരിച്ചതിന് ശേഷം ആറാഴ്ച മദ്യപാനം ഒഴിവാക്കണം എന്നായിരുന്നു നിർദ്ദേശം. ആദ്യ ഡോസ് എടുത്തതിന് ശേഷം നാല് ആഴ്ചകൾ കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ പൂർണ്ണമായ ഫലം ലഭിക്കൂ.
മദ്യപാനം മനുഷ്യശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ താൽക്കാലികമായി കുറയ്ക്കും, വാക്സീന്റെ പ്രവർത്തനങ്ങളെയും ഇത് സാരമായി ബാധിക്കും. കേരളത്തിലെ മദ്യപാന രീതി കോവിഡ് പ്രതിരോധത്തെ സാരമായി ബാധിക്കുന്നതാണ്. വാക്സീൻ സ്വീകരിച്ച ശേഷം മദ്യപിക്കുന്നത് രോഗിയാതെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.
വാക്സീൻ സ്വീകരിക്കുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും മദ്യപാനം പൂർണ്ണമായും നിർത്തണം. പുകവലിയും ആരോഗ്യത്തിന് ദോഷകരമാണെങ്കിലും , വാക്സീൻ സ്വീകരിച്ചതിന് ശേഷമുള്ള പുകവലിയെസംബന്ധിച്ച് പഠനങ്ങൾ ഒന്നും തന്നെയില്ല.