തൃശ്ശൂർ: ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുന്‍ കോര്പ്പറേഷന് കൗണ്‍സിലറും കെപിസിസി സെക്രട്ടറിയുമായ സിഎസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്റ് ചെയ്തത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് സസ്പെന്റ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന് അറിയിച്ചു. ഗുരുതരമായ സാമ്പത്തിക ആരോപണവും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News