KeralaNewsRECENT POSTS

ചുരുങ്ങിയ പക്ഷം സ്വന്തം വീട്ടിലെങ്കിലും ഈ അപകടം സംഭവിക്കാതെ നോക്കണം, കണ്ണടച്ച് കാണാതിരിക്കരുത്; വൈറല്‍ കുറിപ്പ്

കണ്ണൂരില്‍ പെറ്റമ്മ ഒന്നര വയസുള്ള കുഞ്ഞിനെ ക്രൂരമായി കരിങ്കല്ലില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭത്തില്‍ പ്രതികരണവുമായി ഡോ.സി.ജെ ജോണ്‍. ഭര്‍ത്താവുമായുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയെ തുടര്‍ന്ന് കാമുകനൊപ്പം ജീവിക്കാന്‍ മനസ്സൊരുക്കിയ ശരണ്യ എന്ന അമ്മയ്ക്ക് കുഞ്ഞ് തടസ്സമാണെന്ന തോന്നലാണ് ഇത്തരമൊരു ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് ജോണ്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

കണ്ണൂരിൽ അമ്മ ഒന്നര വയസ്സുള്ള കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കേരളീയ സമൂഹം മാതൃത്വത്തിലും, പ്രസവാനന്തര വിഷാദത്തിലും,പെണ്ണിന്റെ
അവിഹിത ബന്ധത്തിലും , വ്യക്തിത്വ വൈകല്യത്തിലുമൊക്കെ ചുറ്റി തിരിയുകയാണ്.
ആണുങ്ങള്‍ കൂടി ഉള്‍പ്പെടുന്ന
നമ്മുടെ കുടംബ ബന്ധ സങ്കല്പങ്ങൾ വല്ലാതെ വെല്ലുവിളിക്കപ്പെടുകയാണെണെന്ന വലിയ യാഥാർഥ്യത്തെ കുറിച്ചുള്ള സൂചനകൾ എന്തേ ആരും കാണാൻ ശ്രമിക്കാത്തത് ? ദാമ്പത്യ ബന്ധങ്ങളുടെ കെട്ടുറപ്പ് വല്ലാതെ ബാധിക്കപ്പെടുന്നുവെന്ന് കുടുംബക്കോടതികളിൽ അടിഞ്ഞു കൂടുന്ന വ്യവഹാരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു .അഡ്ജസ്റ്മെന്റിൽ പോകുന്ന പുകയുന്ന എത്രയോ ഇരട്ടി ദാമ്പത്യങ്ങൾ പുറത്തുണ്ട്.ഇതിന്റെ തുടർച്ച മാത്രമാണ് കുഞ്ഞുങ്ങളോട് മാതാ പിതാക്കൾ പ്രകടിപ്പിക്കുന്ന അതിക്രമങ്ങൾ .അതിന്റെ തോത് വളരെ കൂടുതലെന്ന്‌ പഠനങ്ങളുണ്ട് .ചൈൽഡ് ലൈനിന്റെയും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ഡാറ്റയുണ്ട്.അംഗൻവാടി പ്രവർത്തകരിലൂടെ കേരളത്തിലെ സാമൂഹിക നീതി വകുപ്പ് നടത്തിയ പഠനവും ഇത് സാക്ഷ്യപ്പെടുത്തുന്നു. സ്വാർത്ഥതയോ, സ്വസ്ഥത ഇല്ലായ്‌മയോ ഉണ്ടാകുമ്പോൾ ഉപദ്രവം കുഞ്ഞുങ്ങള്‍ നേരെ എടുക്കാന്‍
മടിയില്ലാത്ത മട്ടിൽ മാതൃത്വവും പിതൃത്വവുമൊക്കെ മാറി വരുന്നുണ്ട് .ദാമ്പത്യ അസംതൃപ്തിയുടെ ന്യായം ചൊല്ലി സുഖം പുറത്ത്‌ നിന്ന്‌ തേടാനുള്ള വ്യഗ്രത മൂക്കുമ്പോൾ, തടസ്സമാകുന്ന കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ചിന്തയും വരാം. മാതൃത്വവും പിതൃത്വവും പുതിയ ദിശകളിലേക്ക് വഴി മാറുന്നുവെന്നത്
നമ്മളെ തുറിച്ചു നോക്കുന്ന സത്യമാണ്. കണ്ണടച്ച് കാണാതിരിക്കരുത് .ചുരുങ്ങിയ പക്ഷം സ്വന്തം വീട്ടിലെങ്കിലും ഈ അപകടം സംഭവിക്കാതെ നോക്കണം .കണ്ണൂരിലെ അമ്മയും കുഞ്ഞും, അതിനു മുമ്പ് നടന്ന സമാനമായ പല സംഭവങ്ങളും ചുവരെഴുത്തുകൾ മാത്രം.വീടുകളിൽ കരുതൽ കിട്ടാത്ത കുട്ടികളെ കണ്ടെത്തി സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ പാർപ്പിടം ഒരുക്കേണ്ട വല്ലാത്ത കാലത്തിലേക്കാണ് കേരളത്തിന്റെ പോക്ക് .ചൈൽഡ് ലൈനിലേക്ക് സ്വന്തം മാതാ പിതാക്കളുടെ പീഡനങ്ങളെ കുറിച്ച് കുട്ടികൾ വിളിക്കേണ്ടി വരുന്ന ഗതി കെട്ട കാലം .
(സി .ജെ .ജോൺ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker