ലണ്ടന്‍:പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീണ്ടും ഗർഭിണിയാണെന്ന് അറിയിച്ച യുവതിയെ പിരിച്ചുവിട്ട കമ്പനിയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ച് കോടതി. യുകെയിലാണ് സംഭവം. യുവതിയ്ക്ക് നഷ്ടപരിഹാരമായി 30 ലക്ഷം രൂപ നൽകാൻ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ ഉത്തരവിട്ടു.
പോണ്ടിപ്രിഡിസെ ഫസ്റ്റ് ഗ്രേഡ് പ്രൊജക്റ്റിലെ അഡ്മിൻ അസിസ്റ്റന്റ് ആയിരുന്നു നികിത. 2022 ൽ പ്രസവാവധി കഴിഞ്ഞെത്തിയ അവർ എംഡിയുമായുള്ള മീറ്റിംഗിന് ശേഷമാണ് താൻ വീണ്ടും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്ന വിവരം അറിഞ്ഞത്. 2023 മാർച്ചോടെ പ്രസവാവധി കഴിഞ്ഞെങ്കിലും ജോലിയിൽ തുടരേണ്ടതില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു.
തുടർന്ന് തനിക്ക് സാമ്പത്തികമായി പ്രതിസന്ധിയുണ്ടെന്നും അവധിക്കാലത്ത് ലഭിക്കേണ്ടിയുന്ന ആനുകൂല്യങ്ങൾ നൽകാനും അഭ്യർത്ഥിച്ചു. എന്നാൽ ഇല്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. താൻ വീണ്ടും പ്രസവാവധി ചോദിച്ചത് എംഡിയെ ദേഷ്യം പിടിപ്പിച്ചുവത്രേ.
തന്നെ പിരിച്ചുവിടുന്നതിനെ കുറിച്ച് ചർച്ചയോ നോട്ടീസോ നൽകിയില്ലെന്നും പ്രസവാവധി കാരണമാണ് ജോലി നഷ്ടപ്പെട്ടതെന്നും യുവതി എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിനെ അറിയിക്കുകയായിരുന്നു.