Home-bannerKeralaNews
സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു
പാലക്കാട്: സംസ്ഥാനത്ത് മാസം 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധന വിലവർധനവിനും നടത്തിപ്പ് ചിലവുകൾക്കും ആനുപാതികമായി ബസ് ചാർജ് വർധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയത്. മിനിമം ചാർജ് പത്ത് രൂപയാക്കുക, കെ.എസ്. ആർ.ടി.സി.യിലും സ്വകാര്യ ബസ്സുകളിലും കൺസെഷൻ ഏകീകരിയ്ക്കക സർക്കാർ – എയ്ഡഡ് സ്ഥാപനങ്ങളിലെ
വിദ്യാർത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക , സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസ്സുടമകളുടെ ആവശ്യങ്ങൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News