കൊച്ചി : ആലുവയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കയ്യാങ്കളിയും അക്രമവും. സമയക്രമത്തെ ചൊല്ലിയുള്ള വാക് തർക്കമാണ് സംഘർഷത്തിന് കാരണമായത്. യാത്രക്കാർ ബസ്സിലിരിക്കെ സംഘർഷത്തിലേർപ്പെട്ട ജീവനക്കാരൻ മറ്റൊരു ബസ്സിന്‍റെ കണ്ണാടിച്ചില്ല് അടിച്ച് തകർത്തു. സംഭവത്തിൽ ആലുവ ഈസ്റ്റ് പോലീസ് കേസ് എടുത്തു
ഇന്ന് രാവിലെ 8 മണിയോടെയാണ് ആലുവ മാർക്കറ്റിന് സമീപം സ്വകാര്യ ബസ്സുകൾ റോഡിൽ കുറുകെ നിർത്തി വാക് തർക്കം തുടങ്ങിയത്. കാരണമറിയാതെ യാത്രക്കാരിരിക്കുന്പോൾ മുന്നിലുണ്ടായിരുന്ന ആവേ മരിയ ബസ്സിലെ ജീവനക്കാരൻ പിന്നിൽ വന്ന മാലൂസ് ബസ്സിന്‍റെ സൈഡിലെ കണ്ണാടി അടിച്ചു പൊട്ടിച്ചു. പിന്നീട് ഒന്നും അറിയാത്തപോലെ ബസ്സുമായി പോയി.
ആലുവ പൂത്തോട്ട, ആലുവ പെരുമ്പടപ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്നതാണ് തർക്കത്തിലേപ്പെടട ബസ്സുകൾ. സിറ്റി സർവ്വീസ് നടത്തുന്ന ബസ്സുകൾ നഗരം ചുറ്റിവേണം സ്ന്‍റാൻഡിൽ പ്രവേശിക്കാനെന്ന് നേരത്തെ ധാരണയുണ്ട്. എന്നാൽ മാലൂസ് ബസ്സുകാർ ഇത് പാലിക്കാതെ പോയതാണ് തർക്കത്തിനിടയാത്തിയത്.
മത്സരയോട്ടത്തിനിടയിൽ പലപ്പോഴും ഈ നിബന്ധന പാലിക്കുന്നതിൽ ബസ്സുകൾ തയ്യാറാകാറില്ല. സംഭവത്തിൽ പോലീസ് ഇരു ബസ്സിലെ ജീവനക്കാർക്കെതിരെയും കേസ് എടുത്തു.