തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ നിന്നും പ്രയാണമാരംഭിച്ച ബുറെവി ചുഴലിക്കാറ്റ് കേരളത്തിലെത്തുമ്പോൾ ദുർബലമാകുമെന്നു മുന്നറിയിപ്പ്.തമിഴ്നാട്ടിലെ രാമേശ്വരത്ത് എത്തു മുമ്പ് ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് അതിതീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചു.ഇതേത്തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച റെഡ് അലേട്ടുകൾ പിൻവലിച്ചു.
അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ടാണ് പിൻവലിച്ചത്.ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് മാത്രം
നാളെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ടും പിൻവലിച്ചു.നാളെ ഒറ്റപ്പെട്ട ശക്തമായ മഴ മാത്രംതിരുവനന്തപുരം മുതൽ മലപ്പുറം വരെ 10 ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News