ന്യൂഡല്‍ഹി: ഡല്‍ഹി തുര്‍ക്മാന്‍ ഗേറ്റില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടം ബലക്ഷയമുള്ളതായിരുന്നു. അതിനാല്‍ നേരത്തെ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോലീസും എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News