25.6 C
Kottayam
Tuesday, May 14, 2024

ബജറ്റ് സമ്മേളനത്തിന് തുടക്കമായി; രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുന്നു

Must read

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാനം നടത്തുകയാണ്. സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ത്തിയ വിഷയങ്ങള്‍ കൂടി പരാമര്‍ശിച്ചുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമുണ്ടായി. മഹാത്മാഗാന്ധിയുടെ സ്വപ്ന സാക്ഷാത്കാരമാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ സാധ്യമാക്കിയിരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. ഇന്ത്യയ്ക്ക് നിര്‍ണായക ദശാബ്ദമാണിത്. എല്ലാ വിഭാഗങ്ങളുടെയും വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യം. നവഭാരത സൃഷ്ടിക്കാണ് ഊന്നല്‍ നല്‍കുകയെന്നും രാഷ്ട്രപതി പറഞ്ഞു.

മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ശ്രമിച്ചു. മുത്തലാഖ് നിയമ ഭേദഗതി കൊണ്ടുവന്നു. ഭരണഘടനയാണ് രാജ്യത്തിന്റെ മാതൃക. അയോധ്യാവിധിയെ രാജ്യം പക്വതയോടെ സ്വീകരിച്ചു. ഇന്ത്യ മുന്നേറുന്ന കാലഘട്ടമാണിത്. രാജ്യം വളര്‍ച്ചയിലേക്ക് കുതിക്കുകയാണ്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചരിത്രപരമാണ്. ഒരു വിഭാഗത്തെയും അവഗണിക്കില്ല. കശ്മീരിന്റെ വികസനം ഉറപ്പാക്കി. ജമ്മുവും ലഡാക്കും അടിമുടി മാറി. വികസനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് വിവേചനമില്ല. കശ്മീരില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week