Home-bannerNationalNewsRECENT POSTS
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അല്‍പ സമയത്തിനകം; പ്രതീക്ഷയോടെ സാമ്പത്തിക-വാണിജ്യ മേഖല
ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ 11-ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല ഉറ്റു നോക്കുന്നത്. സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനുമുന്നോടിയായി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയില്‍ ആവശ്യപ്പെടുന്നത്.
മാത്രമല്ല, ഈ വര്‍ഷം വളര്‍ച്ച 5 ശതമാനവും അടുത്ത വര്‍ഷം 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്. കോര്‍പ്പറേറ്റ് നികുതി വെട്ടിച്ചുരുക്കിയതിനു പിന്നാലെ ആദായനികുതി സ്ലാബില്‍ മാറ്റംവരുത്തുമെന്നാണ് ബജറ്റിനെക്കുറിച്ചുള്ള പൊതുവിലുള്ള പ്രതീക്ഷ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News