NationalNewsRECENT POSTS
ബജറ്റ് 2019: ഊര്‍ജ പ്രതിസന്ധി നേരിടാന്‍ ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി അവതരിപ്പിച്ചു
ന്യൂഡല്‍ഹി: ഊര്‍ജ മേഖലയില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ നേരിടാന്‍
ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പവര്‍ താരിഫ് പോലുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
ഗ്രാമീണ-നഗര മേഖലകളിലെ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കാന്‍ 2017 ലാണ് പ്രധാന മന്ത്രി സഹജ് ബിജ്ലി ഖര്‍ യോജന പദ്ധതി അവതരിപ്പിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുകയും, മറ്റുള്ളവര്‍ക്ക് വളരെ താഴ്ന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മാര്‍ച്ച് 31, 2019 ആയിരുന്നു പദ്ധതി ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന കാലയളവ്. എന്നാല്‍ പിന്നീട് ഇത് ഡിസംബര്‍ 31 ലേക്ക് നീട്ടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News