മലപ്പുറം: പത്ത് മാസമായി ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരന് ഓഫീസില്‍ ജീവനൊടുക്കി. നിലമ്പൂര്‍ കാഞ്ഞിരംപാടം സ്വദേശി കുന്നത്ത് രാമകൃഷ്ണന് (52) ആണ് ജീവനൊടുക്കിയത്. രാവിലെ ഓഫീസ് വൃത്തിയാക്കിയശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. 30 വര്‍ഷമായി ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരനായ രാമകൃഷ്ണന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News