ഏറ്റുമാനൂരില്‍ കല്യാണത്തലേന്ന് വധുവിനെ കാണാതായത് ഒളിച്ചോട്ടം,യുവതിയുടെ കാമുകന്‍ വിവാഹത്തിന്റെ ബ്രോക്കര്‍,കല്യാണതയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്താരംഭിച്ച ഫോണ്‍വിളി അവസാനിച്ചത് ഒരാഴ്ചയ്ക്കുള്ളില്‍ ഒളിച്ചോട്ടത്തില്‍
കോട്ടയം: ഏറ്റുമാനില്‍ കല്യാണത്തലേന്ന് കാണാതായ പ്രതിശ്രുതവധു കല്യാണ ബ്രോക്കര്‍ക്കൊപ്പം ഒളിച്ചോടിയതെന്ന് സൂചന.വിവാഹം തീയതിയ്ക്ക് ഒരാഴ്ചയ്ക്ക് മുന്‍പ് മുതല്‍ യുവതി യുവാവായ ബ്രോക്കറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കള്‍ക്കും പോലീസിനും തെളിവു ലഭിച്ചു. ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കാന്തല്ലൂര്‍ സ്വദേശിനിയായി സുധ(36) നെയാണ് കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ ലോഡ്ജില്‍ നിന്നും കാണാതായത്.ക്ഷേത്രത്തില്‍ ഞായറാഴ്ച നടക്കാനിരുന്ന വിവാഹത്തിനായി തലേദിവസം സ്ഥലത്തെത്തിയതായിരുന്നു വധുവിന്റെ കുടുംബം.ഉച്ചതിരിഞ്ഞ് ലോഡ്ജില്‍ മുറിയുമെടുത്തു. വൈകുന്നേരം 5 മണി മുതലാണ് യുവതിയെ കാണാതായത്.
ഏറ്റുമാനൂര്‍ ഐ.ടി.ഐയ്ക്ക് സമീപം താമസിയ്ക്കുന്ന വരന്‍ കഞ്ചാവിന് അടിമയായതിനാല്‍ വിവാഹത്തില്‍ നിന്നും പിന്‍മാറണമെന്ന് യുവതി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഈ വിവരം തെറ്റാണെന്ന്
കണ്ടെത്തിയതോടെ വിവാഹവുമായി മുന്നോട്ടുപോകാന്‍ തീരുമാനിയ്ക്കുകയായിരുന്നു.
വിവാഹത്തിന്റെ ഇടനിലക്കാരന്‍ കൂടിയായ യുവാവണ് ഇക്കാര്യ യുവതിയെ ധരിപ്പിച്ചതെന്നാണ് സൂചന. വിവാത്തിന്റെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി ആരംഭിച്ച ഫോണ്‍വിളി പിന്നീട് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിയ്ക്കുകയായിരുന്നു.യുവതിയുടെ ബന്ധുക്കളുടെ പരാതിയേത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും യുവതിയെ കണ്ടെത്താനായിട്ടില്ല.