കൊച്ചി: കൊവിഡ് പശ്ചാത്തലത്തില മാസ്‌കിന്റെ വിപണി സാധ്യത മുന്നില്‍ കണ്ട് വിവിധ കമ്പനികള്‍ ബ്രാന്‍ഡഡ് മാസ്‌കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം മാസ്‌കിന് ആവശ്യക്കാര്‍ ഏറുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. പ്രമുഖ വസ്ത്ര നിര്‍മാതാക്കളും ബാഗ് നിര്‍മാണ കമ്പനികളും നഗരങ്ങളില്‍ പങ്കാളികളെ തേടിത്തുടങ്ങി.
100 രൂപ മുതല്‍ 1000 രൂപ വരെയാണ് ബ്രാന്‍ഡഡ് മാസ്‌കിന്റെ വില. 3 പാളി സംരക്ഷണത്തിനു പുറമെ വൈറസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെയുള്ള സംരക്ഷണവും നല്‍കുന്ന മാസ്‌കുകളുമുണ്ട്.
പല ഡിസൈനില്‍, വസ്ത്ര ധാരണത്തിനും സാഹചര്യത്തിനും ചേരുന്ന തരത്തിലുള്ള മാസ്‌കുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബ്രാന്‍ഡഡ് മാസ്‌കുകളില്‍ കൂടുതലും കഴുകി ഉപയോഗിക്കാവുന്നവയാണ്. കുട്ടികള്‍ക്കു പ്രത്യേക മാസ്‌കും തയാറാകുന്നു. സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളുടെ മാസ്‌കിന് ആവശ്യക്കാര്‍ ഏറുമെന്നാണ് കണക്കു കൂട്ടല്‍.
പുറത്തെ പാളി ഭംഗിക്ക്, നടുവിലെ പാളി വൈറസ് സംരക്ഷണത്തിന്, അകത്തെ പാളി മുഖത്ത് സുഖം നല്‍കാന്‍ എന്ന രീതിയിലാണ് വില കൂടിയ മാസ്‌കുകളുടെ ഘടന.