KeralaNews

മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം: രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു.കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം.പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്.

കുട്ടിയുടെ കരച്ചില്‍ കേട്ടാണ് രക്ഷിതാക്കള്‍ പരിശോധിച്ചത്.കാലില്‍ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു.ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button