തര്‍ക്കത്തിനൊടുവില്‍ കാമുകി സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ചു; കാമുകന്‍ തീപ്പെട്ടി തട്ടിയെടുത്ത് തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു
മുംബൈ: തര്‍ക്കത്തിനിടെ കാമുകി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തൊഴിച്ചു, കാമുകന്‍ തീപ്പെട്ടി തട്ടിപ്പറിച്ച് തീകൊളുത്തിയ ശേഷം ഓടിരക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലാസല്‍ഗോവ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അമ്പത് ശതമാനത്തോളം പൊള്ളലേറ്റ ലക്ഷ്മിബായി റാവത്ത് ചികിത്സയിലാണ്. കാമുകന്‍ രാമേശ്വര്‍ ഭാഗവത് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഇയാളും വിധവയായ ഈ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹം ഒരു മാസം മുന്‍പ് നടന്നതായി യുവതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയായി രാമേശ്വറിന്റെ വിവാഹം ഉറപ്പിച്ചതാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് യുവതി ഇയാളെ ബസ് സ്റ്റോപ്പിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. രാമേശ്വറിന് ഒപ്പം ബന്ധുവും സുഹൃത്തും ഉണ്ടായിരുന്നു.
ഇവര്‍ സംസാരിക്കുന്നതിനിടയില്‍ യുവതി കയ്യില്‍ കരുതിയിരുന്ന പെട്രേളെടുത്ത് ദേഹത്തൊഴിച്ചു. പെട്ടെന്ന് യുവതിയുടെ കയ്യില്‍ ഉണ്ടായിരുന്ന തീപ്പെട്ടി തട്ടിയെടുത്ത് തീ കൊളുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു. പെട്രോള്‍ താന്‍ തന്നെ കൊണ്ടുവന്നതാണെന്ന് യുവതി പോലീസ് വ്യക്തമാക്കി.