തിരുച്ചിറപ്പള്ളി:രാജ്യമൊന്നടങ്കം പ്രാര്‍ത്ഥനയോടെ കാത്തിരിയ്ക്കുമ്പോള്‍ തിരുച്ചിറപ്പള്ളിയിലെ കുഴല്‍ക്കിണ പിഞ്ചുബാലന്റെ കാര്യത്തില്‍ പുറത്തുവരുന്നത് ആശങ്കയുണര്‍ത്തുന്ന വിവരങ്ങള്‍.കുട്ടിയുടെ ആരോഗ്യ നിലയില്‍ കടുത്ത ആശങ്കയുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു. പുലര്‍ച്ചെ അഞ്ചു മണിവരെ കുട്ടിയുടെ പ്രതികണം ലഭിച്ചിരുന്നു എന്നാല്‍ പിന്നീട് കുട്ടിയുടെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.കുഴിയ്ക്കുള്ളിലേക്ക് ഓക്‌സിജന്‍ എത്തിയ്ക്കുന്നത് തുടരുന്നുണ്ട്. രാവിലെ കുട്ടിയെ പുറത്തെത്തിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന്റെ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നതിനിടെ കുട്ടി കൂടുതല്‍ ആഴങ്ങളിലേക്ക് നീങ്ങുകയായിരുന്നു.ഒ.എന്‍.ജി.സി യില്‍ നിന്ന് ഡ്രീല്ലിംഗ് മെഷീന്‍ എത്തിച്ച് സമാന്തരമായി കുഴി നിര്‍മ്മിയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്.സുജിത്തെന്ന രണ്ടു വയസുകാരനെ രക്ഷപ്പെടുത്തണമെന്നാവശ്യംപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണവും ശക്തമായിട്ടുണ്ട്. രണ്ടു മന്ത്രിമാരും ചീഫ് സെക്രട്ടറിയും സ്ഥലത്ത് ക്യാമ്പ ചെയ്താണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിയ്ക്കുന്നത്.